കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കണമെന്ന് ഇറ്റലി. ഇതിനായി രാജ്യാന്തര സമൂഹം ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെ വിചാരണയില്‍ നിന്ന് ഒഴിവാക്കണം.
നാവികര്‍ ഇന്ത്യയില്‍ തുടരുന്നത് അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണെന്നും വിദേശകാര്യമന്ത്രി ഫെഡറിക്ക മൊഗെറനി വ്യക്തമാക്കി. നാവികരെ വിട്ടയക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്നതില്‍ തീരുമാനമാകാത്തിനാല്‍ കേസിലെ വിചാരണ നടപടികള്‍ കഴിഞ്ഞദിവസം ഡല്‍ഹിയിലെ പ്രത്യേക കോടതി ജൂലൈ 31 ലേക്ക് മാറ്റിയിരുന്നു.