ഭാരം അളക്കാനായി പ്രത്യേകം ജീവനക്കാര്‍ ഉണ്ടാകും. റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ ആള്‍ക്കാരുടെ ഭാരം അളന്ന് പരിശോധിക്കും. റെസ്റ്റോറന്റ് നിശ്ചയിച്ചിട്ടുള്ള ഭാരത്തിന് മുകളിലാണെങ്കില്‍ പ്രവേശനം വിലക്കും. റെസ്‌റ്റോറന്റിനകത്ത് കടന്നാല്‍ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിടണം. ക്യാമറയും ഉപയോഗിക്കാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റെസ്റ്റോറന്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ബുക്കിംങ്ങ് വഴി 80,000 രൂപ അടച്ചാല്‍ പ്രവേശനം ലഭിക്കും. ജൂലൈ 29 നാണ് റെസ്റ്റോറന്റ് തുറക്കുന്നത്.