ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍!
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (17:04 IST)
PRO
PRO
നമ്മള്‍ ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ എത്തി. ഓമനമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് അന്യോന്യം ബന്ധംസ്ഥാപിക്കാനുള്ളതാണ് ഈ പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍.
പെറ്റിഗ്രാം എന്നാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. പെറ്റിഗ്രാം ആപ്ലിക്കേഷനില്‍ ഫെയ്സ്ബുക്കിന്റെയും ട്വിറ്ററിന്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൗകര്യങ്ങള്‍ സംയോജിപ്പിച്ചിരിക്കുകയാണ്.
ഓമനമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ അന്യോന്യം ബന്ധം സ്ഥാപിച്ച് അവയുടെ ചിത്രങ്ങളും വിവരങ്ങളും കൈമാറാനുള്ള അവസരമുണ്ട്.
നായകളെയും പൂച്ചകളെയും മറ്റ് മൃഗങ്ങളെയും ഓമനിച്ച് വളര്‍ത്തുന്നവര്‍ക്ക് ഈ പുതിയ ആപ്ലിക്കേഷന്‍ ഏറെ പ്രയോജനം ചെയ്യും.