ലോകത്തിലെ കരുത്തുറ്റ പ്രശസ്ത വ്യക്തിയായി ഓപ്ര വിന്‍ഫ്രിയെ ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്തു. ആഞ്ചലീന ജോളിയെ പിന്തള്ളിയാണ് ഓപ്ര ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍, ഒന്നാമിടം നഷ്ടപ്പെട്ട ആഞ്ചലീനയ്ക്കാകട്ടെ പതിനെട്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
വരുമാനത്തിന്‍റെയും മാധ്യമങ്ങളിലെ സാന്നിധ്യത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഫോര്‍ബ്സ് മാഗസിന്‍ കരുത്തരായ 100 പ്രശസ്ത വ്യക്തികളെ തെരഞ്ഞെടുക്കുന്നത്.
ബേവണ്‍സ് നോള്‍സാണ് ഓപ്ര വിന്‍ഫ്രിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. അവതാറിലൂടെ ലോകത്തിന്‍റെ നെറുകയിലെത്തിയ സംവിധായകന്‍ ജയിംസ് കാമറൂണാണ് മൂന്നാം സ്ഥാനത്ത്. ലേഡി ഗാഗ നാലാമതാണ്.
മറ്റൊരു പോപ് സ്റ്റാറായ ബ്രിട്നി സ്പിയേഴ്സ് ഫോര്‍ബ്സ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. യു2 ഏഴാം സ്ഥാനത്താണ്. ആദ്യ പത്തില്‍ ഇടം നേടിയ ഒരു കായികതാരമേയുള്ളൂ, അത് ടൈഗര്‍ വുഡ്സാണ്. അഞ്ചാം സ്ഥാനത്താണ് ടൈഗര്‍ വിഡ്സ് ഇടം പിടിച്ചത്.
തൊണ്ണൂറ്റി രണ്ടാം സ്ഥാനത്തായിരുന്ന സാന്ദ്ര ബുള്ളോക്ക് എട്ടാം സ്ഥാനത്ത് കുതിച്ചെത്തി. ഒമ്പതാമത് ജോണി ഡെപ്പാണ്. മഡോണയാണ് പത്താം സ്ഥാനത്ത്.