ഒരു വയലിന് എത്ര ഡോളര്‍ വരെ ലഭിക്കും?. 100, 1000, 1000..... ആലോചിച്ച് ബുദ്ധിമുട്ടേണ്ട!. കാര്യങ്ങള്‍ നല്ല ദിശയില്‍ നീങ്ങുകയാണെങ്കില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട ഒരു സ്‌ട്രാഡിവീറി വയലിന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലേലത്തില്‍ 750,000 ഡോളര്‍ ലഭിക്കുമെന്ന് ലേല വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
2007 ല്‍ അന്തരിച്ച പ്രശസ്ത സംഗീതജ്ഞയായിരുന്ന ബാര്‍ബറ പെന്നിയുടേതാണ് ഈ വയലിന്‍. റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍കസ്‌ട്ര അവാര്‍ഡ് ലഭിച്ച ആദ്യ വനിതയാണ് പെന്നി.
പെന്നിയെന്നാണ് ഈ വയലിന് പേരിട്ടിരിക്കുന്നത്. ഏപ്രില്‍ നാലിനാണ് ലേലം നടക്കുക. 2006ല്‍ ഹാമറെന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്‌ട്രാഡിവീറി വയലിന്‍ 1.75 ദശലക്ഷം ഡോളറിന് ലേലത്തില്‍ പോയിരുന്നു.
ലോകത്ത് ഇത്തരത്തിലുള്ള 650 വയലിനുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അന്‍റാണിയോ സ്‌ട്രാഡിവീറി മികച്ച രീതിയില്‍ നിര്‍മ്മിച്ചിരുന്ന വയലിനായതിനാല്‍ ഇതിനെ സ്‌ട്രാഡിവീറി വയലിന്‍ എന്ന പേര്‍ ലഭിച്ചത്.