ഒരു രാത്രി കൊണ്ടു തിന്നു തീര്‍ക്കാനായി ഒരു ഹോട്ടല്‍ തുറന്നു
വെള്ളി, 22 മാര്‍ച്ച് 2013 (16:59 IST)
PRO
ഒരു രാത്രി കൊണ്ട് ആകാവുന്നിടത്തോളം കഴിച്ചു തീര്‍ക്കാമെങ്കില്‍ ലണ്ടനിലെ സോഹോയില്‍ തുറന്ന ഒരു പുതിയ ഹോട്ടലില്‍ പോകാം. ഹോട്ടലിനുള്ളിലല്ല കയറി കഴിക്കേണ്ടത് കഴിച്ചുതീര്‍ക്കേണ്ടത് ഹോട്ടല്‍ തന്നെയാണ് . കാരണം ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണ്ണമായും കേക്കു കൊണ്ടാണ്.
ഹോട്ടലില്‍ റൂമെടുക്കുന്നത് മുതല്‍ കഴിച്ചു തുടങ്ങാം. ജനലും വാതില്‍പ്പാളിയുമെല്ലാം നമുക്ക് കഴിച്ചു തുടങ്ങാം. ഇനി ഒന്നു ക്ഷീണമകറ്റണമെങ്കില്‍ കാരമല്‍ ചോക്ലേറ്റ് പോപ് കോണ്‍ നിറച്ച ബാത്ത് ടബില്‍ കിടന്ന് കുളിക്കുകയുമാവാം. മുറികളിലെ പുസ്തകങ്ങളും പുസ്തകങ്ങള്‍ വെക്കുന്ന ഷെല്‍ഫുമെല്ലാം കഴിക്കാനാകും.
എട്ട് റൂമുകളുള്ള മുന്ന് ഫ്ലോറുകളാണ് ഈ ഹോട്ടലിനുള്ളത്. 14 ഓളം ആര്‍ട്ടിസ്റ്റുകളും ബേക്കറി ജീവനക്കാരും ഒത്തുചേര്‍ന്നാണ് ഈ ഹോട്ടല്‍ നിര്‍മ്മിച്ചത്.