ഒമ്പതുകാരന്‍ അബദ്ധത്തില്‍ വെടിപൊട്ടിച്ചു; സഹപാഠി ഗുരുതരാവസ്ഥയില്‍

ശനി, 25 ഫെബ്രുവരി 2012 (13:40 IST)
PRO
PRO
ഒമ്പത് വയസ്സുകാരന്റെ ബാഗിലുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടി സഹപാഠിയായ പെണ്‍കുട്ടിക്ക് പരുക്കേറ്റു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടി ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. തോക്കുമായി ക്ലാസിലെത്തിയ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

വാഷിംഗ്ടണിലെ സ്കൂളിലാണ് സംഭവം നടന്നത്. അമ്മയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് വിദ്യര്‍ഥിക്ക് കൈത്തോക്ക് ലഭിച്ചത്. തുടര്‍ന്ന് ഈ തോക്ക് സഹപാഠികളെ കാണിക്കാനായി വിദ്യാര്‍ഥി സ്കൂളില്‍ കൊണ്ടുവന്നു. ബാഗ് ഡെസ്കില്‍ വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ആമിന എന്ന പെണ്‍കുട്ടിയുടെ വയറ്റില്‍ വെടിയുണ്ട തുളഞ്ഞുകയറുകയും ചെയ്തു.

ബാലന്റെ മാതാപിതാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് വിവരം. ബാലനെ കഴിഞ്ഞ ദിവസം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക