യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ അവസാന നാളുകളില്‍ ഒസാമ ബിന്‍ ലാദന് പദ്ധതിയിട്ടിരുന്നതായി ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പാകിസ്ഥാനിലെ അബോട്ടാബാദിലെ ലാദന്റെ താവളം ആക്രമിച്ചപ്പോള്‍ യു എസ് സൈന്യം കണ്ടെടുത്ത രേഖകളാണ് ഇത് തെളിയിക്കുന്നതെന്നും പത്രം പറയുന്നു.
ഒബാമയെ മാത്രമല്ല ജനറല്‍ ഡേവിഡ് പെട്രാസിനേയും വധിക്കാന്‍ ലാദന് പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം. ഇവരുടെ വിമാനം ആക്രമിച്ച് വധിക്കാനായിരുന്നു നീക്കങ്ങള്‍. ഇതിനായി പാക്, അഫ്ഗാന് ഭീകര സംഘടനകളുടെ സഹായവും ലാദന് തേടി.
ഒബാമയെ വധിച്ച് രാഷ്ടീയ പ്രതിസന്ധിയുണ്ടാക്കി യു എസിനെ തകര്‍ക്കാം എന്നായിരുന്നു ലാദന്റെ കണക്കുകൂട്ടല്‍.
English Summary: In his final days, al Qaeda chief Osama bin Laden was planning assassination attempts against US President Barack Obama and another attack on the American soil, according to a media report in Washington on Saturday.