ഒബാമയെക്കണ്ടു; മല്ലികയുടെ സ്വപ്നം പൂവണിഞ്ഞു!

ശനി, 23 ഏപ്രില്‍ 2011 (09:35 IST)
PRO
PRO
ബോളിവുഡിന്റെ സ്വന്തം ഹോട്ട് ഗേള്‍ മല്ലിക ഷെരാവത്ത് ഇപ്പോള്‍ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്. കാരണം എന്തെന്നല്ലേ, മല്ലികയ്ക്ക് അമേരിക്കന്‍ പ്രസിഡ്ന്റ ബരാക് ഒബാമയ്ക്കൊപ്പം ഒരു ടീ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സാധിച്ചു. മല്ലികയുടെ ചിരകാല സ്വപ്നമാണ് ഈ കൂടിക്കാഴ്ചയിലൂടെ പൂവണിഞ്ഞിരിക്കുന്നത്.

ഒബാമയെ ഒന്ന് നേരിട്ട് കാണാന്‍ നാളുകളായി കാത്തിരിക്കുകയായിരുന്നു മല്ലിക. വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡ്ന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി ഹോളിവുഡില്‍ എത്തിയപ്പോഴാണ് ഒബാമ മല്ലികയെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാ‍ന്‍ ക്ഷണിച്ചത്.

നാഗസുന്ദരിയുടെ സന്തോഷം അവിടെ തീരുന്നില്ല. 2009-ലെ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണകാലം പ്രമേയമാവുന്ന ‘പൊളിറ്റിക്സ് ഓഫ് ലവ്, ബരാക്‘ എന്ന ചിത്രത്തിലാണ് മല്ലിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ തന്നെയും ക്ഷണിക്കണമെന്ന് ഒബാമ മല്ലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വില്യം ഡിയര്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. ഒബാമയുടെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ ചിത്രം ഒരു മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക