ഐ എസിലെ ജീവിതം ദുരിതപൂര്‍ണം; മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു; അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് 16 കാരി

വെള്ളി, 26 ഫെബ്രുവരി 2016 (02:31 IST)
സിറിയയിലെ ദുരിത ജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് മറ്റൊരു പെണ്‍കുട്ടി കൂടി. കാമുകനോപ്പം ഐ എസില്‍ ചേര്‍ന്ന  സ്വീഡിഷുകാരിയായ 16 കാരിയാണ് താന്‍ തിരിച്ചു വരാനുള്ള കാരണം പങ്കുവച്ചത്. ഐ എസിനു വേണ്ടി പോരാടാനാണ് കാമുകനൊപ്പം സിറിയയില്‍ പോയതെങ്കിലും കുടിവെള്ളമടക്കം പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനുള്ള സൌകര്യംപോലും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. മിക്ക ദിവസങ്ങളിലും പട്ടിണിയായിരുവെന്നും പെണ്‍കുട്ടി പറഞ്ഞു.
 
2015 മെയ്യിലാണ്‌ ഇരുവരും സ്വീഡനില്‍ നിന്നും സിറിയയിലേക്ക്‌ പോകുന്നത്‌. ബസിലും ട്രെയിനിലുമായായിരുന്നു സഞ്ചാരം. തുര്‍ക്കി അതിര്‍ത്തിയായ ഗസിയന്‍തെപിലെത്തിയാണ്‌ സിറിയയിലേക്ക്‌ ഇവര്‍ കടന്നത്‌. അവിടെ നിന്നും തീവ്രവാദികള്‍ ഇവരെ ബസില്‍ മറ്റൊരും സ്‌ത്രീയ്‌ക്കും പുരുഷനുമൊപ്പം മൊസൂളിലേക്ക്‌ കൊണ്ടുപോയി. അവിടെ അവര്‍ക്ക് താമസ സൌകര്യം നല്‍കുകയായിരുന്നു. കാമുകന്റെ നിര്‍ബന്ധപ്രകാരമാണ് താന്‍  എസില്‍ ചേര്‍ന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
 
തന്റെ കൈയില്‍ പണം ഉണ്ടായിരുന്നില്ല. വളരെ ദുരിതമേറിയതായിരുന്നു ജീവിതം. പിന്നീട്‌ ഒരു ഫോണ്‍ ലഭിച്ചപ്പോള്‍ അമ്മയെ വിളിച്ച്‌ തനിക്ക്‌ വീട്ടിലേക്ക്‌ മടങ്ങി പോരണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന്‌ ഫെബ്രുവരി 17ന്‌ കുര്‍ദിസ്‌താനില്‍ നിന്നും കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക