ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതി അംഗത്വം സൗദി അറേബ്യ നിരാകരിച്ചു
ശനി, 19 ഒക്‌ടോബര്‍ 2013 (09:02 IST)
PRO
ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതി അംഗത്വം സൗദി അറേബ്യ നിരാകരിച്ചു. സിറിയന്‍ പ്രശ്‌നം അടക്കമുള്ള ലോകപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 15 അംഗ സമിതിക്ക് കഴിഞ്ഞില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി.
ലോകസമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നത് വരെ അംഗത്വം തിരസ്‌കരിക്കുകയല്ലാതെ സൗദിക്ക് മറ്റ് വഴികളില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
സിറിയൻ കലാപം അവസാനിപ്പിക്കുന്നതിലും ഇസ്രയേല്‍,പാലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിലും അന്താരാഷ്‌ട്ര സമൂഹം ഫലപ്രദമായ നടപടികള്‍ എടുക്കാത്തതിന്റെ പ്രതിഷേധ സൂചകമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.