എ ടി എമ്മില്‍ സ്ത്രീയുടെ കൈ കുടുങ്ങി!

വെള്ളി, 27 ഏപ്രില്‍ 2012 (12:30 IST)
PRO
PRO
ബാങ്ക് എ ടി എമ്മില്‍ കൈ കുടുങ്ങിയ സ്ത്രീയെ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു. ഓസ്ട്രേലിയയിലാണ് ഫയര്‍ഫോഴ്സ് ഈ വേറിട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രായമായ സ്ത്രീയുടെ വിരലുകള്‍ ആണ് ഒരു ആശുപത്രി എ ടി എമ്മിലെ കാശ് ലഭ്യമാകുന്ന ഭാഗത്ത് കുടുങ്ങിപ്പോയത്. മൂന്ന് വിരലുകള്‍ ആണ് കുടുങ്ങിയത്. തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഫയര്‍ഫോഴ്സിന് ഫോണ്‍ ചെയ്തു.

സ്ഥലത്തെത്തിയ അവര്‍ എ ടി എം മെഷീന്റെ മുന്‍‌ഭാഗം അടര്‍ത്തിമാറ്റി സ്ത്രീയെ രക്ഷിച്ചു. ഇത്തരം ഒരു സംഭവം ആദ്യമാണെന്നും ഇത് എങ്ങനെയാണ് ഉണ്ടായതെന്ന്വ്യക്തമാകുന്നില്ലെന്നും ഫയര്‍ഫോഴ്സ് പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക