ഉത്തരകൊറിയ വെല്ലുവിളിക്കുന്നു; ഇനിയും ആണവപരീക്ഷണം നടത്തും

ശനി, 16 ഫെബ്രുവരി 2013 (15:02 IST)
PRO
PRO
വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തരകൊറിയ. ഈ വര്‍ഷം തന്നെ ഒന്നോ രണ്ടോ ആണവ പരീക്ഷണങ്ങളും റോക്കറ്റ് വിക്ഷേപണവും നടത്താനാണ് പദ്ധതി. ചൊവ്വാഴ്ച ഉത്തര കൊറിയ മൂന്നാമത്തെ ആണവപരീക്ഷണം നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണം പ്രകോപനപരവും ഭീഷണിയുമാണെന്ന് യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ചാ‍ണ് ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

യു എസുമായി സമാധാന കരാറില്‍ ഏര്‍പെടണമെന്നും ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും നിരവധി കാലമായുള്ള ഉത്തരകൊറിയയുടെ താത്പര്യമാണ്. എന്നാല്‍1953ല്‍ കൊറിയന്‍ യുദ്ധത്തിനുശേഷം ദക്ഷിണ കൊറിയയും യു എസുമായും ഉത്തരകൊറിയ കടുത്ത അഭിപ്രായ ഭിന്നതയിലാണ്.

നാലാമത്തെ ആണവപരീക്ഷണത്തിന് തയാറെടുക്കുന്നതായി ഉത്തറ കൊറിയ സഖ്യരാജ്യമായ ചൈനയെ അറിയിച്ചു. മൂന്നാമത്തെ ആണവ പരീക്ഷണത്തേക്കാള്‍ ശക്തമായിരിക്കും നാലാമത്തേത്. ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താനും ഭരണകൂടം മാറണമെന്ന നിലപാട് മാറ്റാനും യു എസ് തയാറായില്ലെങ്കില്‍ ആണവപരീക്ഷണം നടത്തുമെന്നും ഉദ്യോഗസസ്ഥന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക