ഈവ്സ് സെന്‍റ് അന്തരിച്ചു

തിങ്കള്‍, 2 ജൂണ്‍ 2008 (11:55 IST)
ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ ഇതിഹാസം ഈവ്സ് സെന്‍റ് അന്തരിച്ചു. അദ്ദേഹത്തിന് 71 വയസായിരുന്നു.

അഴകാര്‍ന്ന വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് സ്ത്രീകളെ ആത്മവിശ്വാസമുളളവരാക്കുന്നതില്‍ ഈവ്സ് സെന്‍റ് പ്രധാന പങ്കാണ് വഹിച്ചത്. ദീര്‍ഘകാലമായി അദ്ദേഹം അസുഖബാധിതനായിരുന്നു.

ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ ഒരു തലമുറയുടെ അന്ത്യമാണ് ഈവ്സ് സെന്‍റിന്‍റെ മരണത്തോടെ ഉണ്ടായിരിക്കുന്നത്. ഫാഷന്‍ ലോകത്തിന്‍റെ തലസ്ഥാനമായി പാരീസിനെ മാറ്റിയതില്‍ ഇദ്ദേഹത്തിന്‍റെ പങ്ക് വലുതാണ്.

തന്‍റെ സുവര്‍ണ്ണകാലത്ത് ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഫാഷന്‍ ഡിസൈനര്‍ ഈവ്സ് സെന്‍റായിരുന്നു. ഇവ്സ് സെന്‍റ് രൂപകല്പന ചെയ്ത വസ്ത്രങ്ങള്‍ക്ക് ഇപ്പോഴും മാര്‍ക്കറ്റുണ്ട്.

വെബ്ദുനിയ വായിക്കുക