ഈജിപ്ത് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അന്‍സാര്‍ ബെയ്ത് ഏറ്റെടുത്തു

ബുധന്‍, 25 ഡിസം‌ബര്‍ 2013 (17:56 IST)
PRO
ഈജിപ്തിലെ മന്‍സോറയില്‍ 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അന്‍സാര്‍ ബെയ്ത് അല്‍ മഖ്ദിസ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തു.

സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമാക്കിയുള്ള അക്രമണമാണ് നടത്തിയതെന്ന് തീവ്രവാദികള്‍ പറഞ്ഞു.

ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 130 പേര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ലോറി ഇടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്.

വെബ്ദുനിയ വായിക്കുക