ഈജിപ്തിലെ സിനായ് മേഖലയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ഗാസ അതിര്‍ത്തിയിലെ അല്‍ അരിഷ് നഗരത്തിലാണ് സ്‌ഫോടനം നടന്നത്.
റാഫ അതിര്‍ത്തിയിലൂടെ വാഹനത്തില്‍ കടന്നുപോകുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇസ്‌ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇതിനിടെ കയ്‌റോക്ക് സമീപം സൈനിക ചെക്ക് പോസ്റ്റില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലായില്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ അട്ടിമറിക്കുശേഷം മേഖലയില്‍ നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.