ഇസ്ലാം വിരുദ്ധചിത്രം; പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് തീവച്ചു
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2012 (16:03 IST)
PRO
PRO
പ്രവാചകനെ അധിക്ഷേപിക്കുന്ന യു എസ് ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് ശമനമില്ല. പെഷവാറിനടുത്തെ മര്‍ദാന്‍ പ്രവിശ്യയിലെ സെന്റ് പോള്‍ ലൂത്തെറാന്‍ പള്ളി പ്രതിഷേധക്കാര്‍ കത്തിച്ചു. 82 വര്‍ഷം പഴക്കമുള്ള പള്ളിയും ഇതോടൊപ്പമുള്ള സ്കൂളുമാണ് കത്തിച്ചത്.
പള്ളിക്ക് മുന്നില്‍ കിടന്ന വാഹനങ്ങളും കത്തിച്ചു. സംഭവത്തില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദു:ഖം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഇസ്ലാമിന് വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാദ ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ക്രൈസ്തവര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.