ഇവനാണ് കള്ളന്‍; സിംഹത്തിനെ തന്നെ അടിച്ചു മാറ്റി!

Webdunia
വ്യാഴം, 8 മെയ് 2014 (15:08 IST)
വന്നുവന്ന് സിംഹത്തിനുപോലും രക്ഷയില്ലെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ബ്രസീലിലെ മൃഗശാലയില്‍ നിന്ന് ഒരു സിംഹത്തെയാണ് അടിച്ചു മാറ്റിയത്. സാവോപോളയ്ക്കു സമീപത്തെ മൃഗശാലയിലാണ് കേട്ടുകേള്‍വിയില്ലാത്തഅടിച്ചുമാറ്റല്‍ നടന്നത്. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലാണ് അധികൃതര്‍. ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. ഈ കള്ളനാരാണെന്നാണ് ഇവര്‍ ഉറ്റുനോക്കുന്നത്.
 
മയക്കുവെടിവച്ച് സിംഹത്തെ മയക്കിയശേഷമാണ് അതിനെകടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് മോഷണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വ്യക്തമായത്. മയങ്ങിവീണ സിംഹത്തെ കൂടിന്റെ വാതില്‍ പൊളിച്ച് പുറത്തെത്തിച്ചശേഷം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. 
 
നല്ല ഭാരമുള്ള സിംഹത്തെ എങ്ങനെ ഇവര്‍ വാഹനത്തിലെത്തിച്ചു എന്നതും ആരും അറിയാതെ മോഷണം നടത്തിയതെങ്ങനെയെന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്.