ഇറാനില്‍ ബസ് അപകടത്തില്‍ 26 പെണ്‍കുട്ടികള്‍ മരിച്ചു
ഞായര്‍, 21 ഒക്‌ടോബര്‍ 2012 (10:54 IST)
PRO
PRO
ഇറാനിലുണ്ടായ വാഹനാപകടത്തില്‍ 26 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു.
ഖുസ്സ്ഥാന്‍ പ്രവിശ്യയിലാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കു പോയ പെണ്‍കുട്ടികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഖുസ്സ്ഥാന്‍ പ്രവിശ്യയിലെ ലോര്‍ദെഗന്‍- ദെഹ്ദസ് പാതയിലൂടെ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കുന്നിന്‍ചെരുവിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.