ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
ശനി, 15 ജൂണ്‍ 2013 (10:38 IST)
PRO
PRO
ഇറാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആണവ ചര്‍ച്ചകളിലെ മദ്ധ്യസ്ഥനും പരിഷ്കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൊഹാനി വന്‍ ലീഡ് നേടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
8.61 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റൊഹാനി 46.5% വോട്ടുകള്‍ നേടിയിട്ടുണ്ടെന്നാണ് കണക്ക്. ടെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബക്കര്‍ ഖലിബഫ് 14.6% വോട്ടുമായി രണ്ടാം സ്ഥാനത്താണ്. ദേശീയ സുരക്ഷാ സമിതി സെക്രട്ടറി സയ്യീദ് ജലീലിയാണ് മൂന്നാം സ്ഥാനത്ത്.
ആദ്യ വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട് കിട്ടിയില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരമാകും അടുത്തഘട്ടത്തില്‍ നടക്കുക.