ഇറാഖില്‍ സ്ഫോടനത്തില്‍ 9 മരണം

തിങ്കള്‍, 17 മാര്‍ച്ച് 2014 (15:49 IST)
PRO
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടന പരമ്പരകളില്‍ ഒമ്പതുപേര്‍ മരിച്ചതായി സുരക്ഷാസേനാകേന്ദ്രങ്ങള്‍ അറിയിച്ചു. സദര്‍ സിറ്റി, അമില്‍, അമിന്‍, ഷുലാല, ക്വാഹിര എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.

അഞ്ച് സ്‌ഫോടനങ്ങളിലായി മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുന്നി ഭീകരരോ ലെവാന്റ് ഭീകരരോ ആവാം സംഭവത്തിന് പിന്നിലെന്നാണ് സൂചന.

ഇറാഖിലെ ഭീകരപ്രവര്‍ത്തകര്‍ക്ക് സഹായംനല്‍കുന്നതിനെതിരെ പ്രധാനമന്ത്രി നൗരി അല്‍ മാലിക്കി സൗദി അറേബ്യയ്ക്കും ഖത്തറിനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക