ഇറാക്കിലെ തിക്രിക്കില്‍ ഇരുനൂറിലധികം അല്‍ക്വയ്ദ തീവ്രവാദികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. അക്രമത്തില്‍ പത്ത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം സുരക്ഷാ ഗാര്‍ഡുകളെ ആക്രമിച്ചാണ് രക്ഷപ്പെട്ടത്.
900 തടവുകാരെയാണ് ഈ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് കര്‍ഫ്യു പ്രഖ്യാപ്പിച്ചു തടവുചാടിയവര്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.