ഇന്ത്യ- യുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയെന്ന് മോദി

ചൊവ്വ, 27 ജൂണ്‍ 2017 (09:21 IST)
ഇന്ത്യ- യുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയെന്ന് മോദി. ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുംമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
 
അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആ രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നത് ഞങ്ങളുടെ പ്രധാന പരിഗണനയിലുള്ള വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഫ്ഗാന്റെ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസ്സിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ട്. 
 
അതേസമയം മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണെന്നും സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ ഓവല്‍ റൂമില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

വെബ്ദുനിയ വായിക്കുക