ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്നം പരിഹരിക്കാം; അമേരിക്ക

ശനി, 9 നവം‌ബര്‍ 2013 (10:46 IST)
PTI
ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് കാശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. കശ്മീര്‍പ്രശ്‌നം പരിഹരിക്കുന്നതിന് എന്ത് പങ്കും വഹിക്കാന്‍ തയ്യാറാണെന്നും അമേരിക്ക പറഞ്ഞു.

കശ്മീര്‍പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് പരിഹരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട് യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചര്‍ച്ചയുടെ സാധ്യതയും സ്വഭാവവും അടക്കമുള്ളവ ഇരുരാജ്യങ്ങളും ചേര്‍ന്ന് തീരുമാനിക്കണമെന്ന്.

പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കില്ലെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് പുരോഗതിയുണ്ടാകുന്ന എന്ത് ശ്രമങ്ങള്‍ക്കും അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക