ഇന്ത്യന്‍ വംശജയായ നന്ദിതാ ബെറിയെ ടെക്‌സാസ് സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രവിശ്യാ ഗവര്‍ണര്‍ റിക് പെറിയാണ് നന്ദിതാ ബെറിയെ ടെക്‌സാസ് സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്.
ഇതാദ്യമാണ് ഒരു ഇന്ത്യന്‍ വംശജ അമേരിക്കയുടെ തെക്കന്‍ സ്‌റ്റേറ്റില്‍ ഉയര്‍ന്ന പദവിയിലെത്തുന്നത്. അടുത്ത വര്‍ഷം ജനുവരി ഏഴിനാണ് ബെറിയുടെ നിയമനം പ്രാബല്യത്തില്‍ വരുന്നത്.
ബാംഗ്ലൂര്‍ സ്വദേശിനിയായ നന്ദിത ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളജില്‍നിന്ന് ബിരുദം നേടിയശേഷം ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കുകയായിരുന്നു.