ഇന്ത്യന്‍ ആധിപത്യം അംഗീകരിക്കില്ലെന്ന് പാക്

ശനി, 23 ജൂലൈ 2011 (16:26 IST)
PRO
ഒരു സാഹചര്യത്തിലും മേഖലയില്‍ ഇന്ത്യയുടെ ആധിപത്യം അംഗീകരിക്കില്ല എന്ന് പാകിസ്ഥാന്‍ പ്രധാമന്ത്രി യൂസഫ് റാസ ഗീലാനിയും സെനിക മേധാവി അഷ്‌ഫാഖ് പര്‍വേസ് കയാനിയും വ്യക്തമാക്കി.

യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും ഇന്ത്യന്‍ മേധാവിത്വത്തിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ചത്. ഇന്ത്യ ഏഷ്യന്‍ മേഖലയിലെ പ്രധാന ശക്തിയാവുമെന്ന് ഹിലാരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെ സുരക്ഷാ കാര്യങ്ങളെ കുറിച്ച് കയാനിയും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി. ഗോത്രവര്‍ഗ മേഖലയില്‍ സൈന്യം നടത്തുന്ന ഭീകരവിരുദ്ധ നടപടികളെ കുറിച്ചും ഐ‌എസ്‌ഐ തലവന്‍ നടത്തിയ യുഎസ് സന്ദര്‍ശനത്തെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

പാകിസ്ഥാന് ആളും അര്‍ത്ഥവും നഷ്ടമാവുന്നുണ്ട് എങ്കിലും സ്വന്തം താല്‍‌പര്യ പ്രകാരം ഭീകരവിരുദ്ധ യുദ്ധം തുടരുമെന്ന് ഗീലാനി പറഞ്ഞു.

വെബ്ദുനിയ വായിക്കുക