ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍

ശനി, 26 മെയ് 2012 (14:15 IST)
PRO
PRO
ചൈനയില്‍ ഇന്ത്യന്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍. യുവതിയും കാമുകനും ചേര്‍ന്നാണ് മുഹമ്മദ് ഡാനിഷ് ഖുറേഷി എന്നയാളെ തട്ടിക്കൊണ്ടുപോയത്.

ചൈനയിലെ യിഹുവില്‍ വച്ചാണ് യുവതി അറസ്റ്റിലായത്. വാങ് എന്ന പേരില്‍ ആണ് ഇവര്‍ അറിയപ്പെടുന്നത്. മുംബൈ സ്വദേശിയായ ഫൈസല്‍ എന്ന വ്യാപാരിയുടെ ഏജന്റ് ആണ് മുഹമ്മദ് ഡാനിഷ്. ഫൈസല്‍ ഈ യുവതിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാല്‍ അത് തിരിച്ചുനല്‍കാന്‍ കൂട്ടാക്കിയില്ല.

ഫൈസല്‍ പണം തിരികെ നല്‍കാത്തതിന്റെ പേരിലാണ് മുഹമ്മദ് ഡാനിഷിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക