അസദ് രാജിവയ്ക്കണമെന്ന് യു‌എന്‍ പ്രമേയം

വെള്ളി, 17 ഫെബ്രുവരി 2012 (14:23 IST)
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്‌ രാജിവയ്ക്കണമെന്ന് യു‌എന്‍ പ്രമേയം പാസാക്കി. അസദ് നടത്തുന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും സമാധാനം പുനഃസ്‌ഥാപിക്കുന്നതിനായി അസദ്‌ അധികാരമൊഴിയണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. അറബ്‌ രാജ്യങ്ങളുടെ പിന്തുണയോടെയാണ്‌ സിറിയക്കെതിരെ യുഎന്‍ പുതിയ പ്രമേയം വോട്ടിനിട്ടത്‌.

അതേസമയം, പ്രമേയം തീവ്രവാദികളെ സഹായിക്കാന്‍ ലക്‍ഷ്യമിട്ടുളളതാണെന്ന്‌ അസദ്‌ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. യു‌എന്‍ പൊതുസഭയില്‍ 12 പേര്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 137 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടിടുകയും പതിനേഴ് പേര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക