അവിഹിതബന്ധം ആരോപിച്ച് ഗായികക്കെതിരെ ട്വീറ്റ്: സൌദി പൌരന് 80 ചാട്ടയടിയും തടവും

ശനി, 4 ജനുവരി 2014 (16:27 IST)
PRO
PRO
അറബ് പോപ് ഗായികക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ട്വീറ്റ് ചെയ്ത സൌദി പൌരന് 80 ചാട്ടയടിയും മൂന്ന് മാസം തടവുശിക്ഷയും. ഇയാള്‍ക്ക് പതിനായിരം റിയാല്‍ പിഴ ശിക്ഷയും വിധിച്ചു.

കുവൈത്ത് പോപ് ഗായിക ഷംസിനെതിരെയായിരുന്നു ട്വീറ്റ്. അശ്ലീല ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഗായിക പരാതി നല്‍കുകയായിരുന്നു.

തെളിവില്ലാതെ അവിഹിതബന്ധം ആരോപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ.

വെബ്ദുനിയ വായിക്കുക