അവസാന ശ്രമം, അസാഞ്ചെ ഇക്വഡോറില്‍ അഭയം തേടി

ബുധന്‍, 20 ജൂണ്‍ 2012 (12:28 IST)
PRO
PRO
തനിക്ക് രാഷ്ട്രീയ അഭയം നല്‍കണം എന്നാവശ്യപ്പെട്ട് വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ഇക്വഡോറിനെ സമീപിച്ചു. ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് അസാഞ്ചെ ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇക്വഡോര്‍ വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അസാഞ്ചെയുടെ അപേക്ഷ ഇക്വഡോര്‍ സ്വീകരിച്ചു. അപേക്ഷ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. ഇക്വഡോര്‍ ഭരിക്കുന്നത് അമേരിക്കന്‍ വിരുദ്ധ സര്‍ക്കാര്‍ ആയതിനാല്‍ അദ്ദേഹത്തിന് അഭയം നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

ലൈംഗിക അപവാദക്കേസില്‍ ആരോപണവിധേനായ അസാഞ്ചെയെ സ്വീഡനിലേക്ക്‌ നാടുകടത്താന്‍ ബ്രിട്ടീഷ്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിക്കിലീക്സില്‍ ജോലി ചെയ്തിരുന്ന രണ്ട് വനിതകളെ അസാഞ്ചെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. 2010 സ്വീഡന്‍ പര്യടനത്തിനിടെയായിരുന്നു ഇത്. അദ്ദേഹത്തെ വിട്ടുതരണമെന്ന സ്വീഡന്റെ ആവശ്യത്തിന് ലണ്ടന്‍ വഴങ്ങും എന്ന് ഉറപ്പായതോടെയാണ് അവസാന ശ്രമമെന്ന നിലയില്‍ അസാഞ്ചെ ഇക്വഡോറിനെ സമീപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക