അമേരിക്കയുടെ ചോര്‍ത്തല്‍ വെളിപ്പെടുത്തിയ സ്‌നോഡനെ സന്ദര്‍ശിക്കാന്‍

വ്യാഴം, 10 ഒക്‌ടോബര്‍ 2013 (17:31 IST)
PRO
അമേരിക്കയുടെ ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ വെളിപ്പെടുത്തിയ എന്‍എസ്എ മുന്‍ കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡനെ സന്ദര്‍ശിക്കാന്‍ അച്ഛന്‍ ലോണ്‍ സ്‌നോഡന്‍ റഷ്യയിലെത്തിയതായി റിപ്പോര്‍ട്ട്.

മകന്റെ വിവരങ്ങള്‍ അറിയാനും നിയമകാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുമാണ് പിതാവ് റഷ്യയിലെത്തിയത്. മകന്‍ സുരക്ഷിതനായി ഇരിക്കുന്നതില്‍ റഷ്യയോട് നന്ദിയുണ്ടെന്ന് മോസ്‌കോയിലെത്തിയ ലോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഎസ് ചാരവൃത്തിവിവരം പുറത്തുവിട്ടതു മുതല്‍ ഒളിവിലായിരുന്ന സ്‌നോഡന്‍ പിന്നീട് റഷ്യയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് 39 ദിവസത്തോളം മോസ്‌കോ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ഏരിയയില്‍ കഴിയുകയായിരുന്ന സ്‌നോഡന് ഓഗസ്റ്റില്‍ റഷ്യ അഭയം നല്‍കുകയായിരുന്നു.

വിര്‍ജിനിയയിലെ ഫെഡറല്‍ കോടതി സ്‌നോഡനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. നിരവധിക്കേസുകളാണ് അമേരിക്കയില്‍ സ്നോഡനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക