അമേരിക്കയില്‍ മുസ്ലിം പള്ളിക്ക് നേരെ പെട്രോള്‍ ബോംബാക്രമണം
ചൊവ്വ, 7 ഓഗസ്റ്റ് 2012 (14:04 IST)
PRO
PRO
അമേരിക്കയില്‍ മുസ്ലിം പളളിക്ക് നേരെ പെട്രോള്‍ ബോംബാക്രമണം. ആരാധനാലയം പൂര്‍ണമായും കത്തിനശിച്ചു. റംസാനോടനുബന്ധിച്ചുളള പ്രാര്‍ഥനയ്ക്കിടെയാണ് സംഭവം. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
വിസ്കോണ്‍സിനിലെ സിഖ് ഗുരുദ്വാരയില്‍ ആറു പേരെ വെടിവച്ചുകൊന്ന ദുരന്തത്തിന്‍റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണു ഈ സംഭവവും. ഇസ്ലാമിക് ഭൂരിപക്ഷ മേഖലയായ ജോപ്ലിനു സമീപം മിസൗരി പളളിക്കു നേരെ ആയിരുന്നു ആക്രമണം. ആസൂത്രിതമായ ഗൂഢാലോചനയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു.
ജൂലൈ നാലിന് ഇതേ പളളിക്കു നേരെ ആക്രമണം നടന്നിരുന്നു. അജ്ഞാതന്‍ പളളിയിലേക്കു പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. പളളിയിലെ ക്യാമറയില്‍ പതിഞ്ഞ അക്രമിയുടെ ഫോട്ടോയും പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.