വാഷിംഗ്ടണില്‍ മാതൃദിനത്തില്‍ സംഘടിപ്പിച്ച പരേഡിനിടെയുണ്ടായ വെടിവെയ്പില്‍ 19 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരടങ്ങുന്ന സംഘം യതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിക്കള് പറഞ്ഞു. ന്യൂ ഓര്‍ലീന്‍സ് നഗരത്തിലായിരുന്നു ആക്രമണം.
ഇരുന്നൂറോളം പേര് സ്ഥലത്തുണ്ടായിരുന്നുവന്നും സെക്കന്‍ഡുകള്‍ മാത്രം നീണ്ട വെടിവെയ്പിനു ശേഷം അക്രമികള്‍ രക്ഷപെട്ടുവെന്നും പോലീസ് സൂപ്രണ്ട് റൊണാല്‍ സെര്പാസ് പറഞ്ഞു. പരിക്കേറ്റവരില്‍ ആരുടെയും നില ആശങ്കാജനകമല്ലെന്നും ഇവരില്‍ മൂന്നോ നാലോ പേര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.