അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സീറ്റ്

വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (15:00 IST)
PRO
അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ സിഖ്, ഹിന്ദു മതസ്ഥര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഉത്തരവ് നിലവില്‍ വന്നു. പ്രസിഡന്റ് ഹമീദ് കര്‍സായിയാണ് ഉത്തരവ് പുറത്തിറക്കിയത്.

ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ പാര്‍ലമെന്റിന്റെ അധോസഭയില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സീറ്റ് ഉറപ്പാകും. ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് പ്രത്യേക സീറ്റ് എന്ന നിര്‍ദേശം പാര്‍ലമെന്റ് നേരത്തേ തള്ളിയിരുന്നു. പാര്‍ലമെന്റ് സമ്മേളിക്കാത്ത സമയത്ത് പ്രസിഡന്റിന് ഉത്തരവ് ഇറക്കാന്‍ അനുമതിയുണ്ട്.

ഇതേത്തുടര്‍ന്നാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഗുണകരമാകുന്ന നിയമം പുറത്തിറക്കിയത്. കര്‍സായിയുടെ ഈ തീരുമാനത്തോടെ ന്യൂനപക്ഷങ്ങള്‍ വരുംകാലങ്ങളില്‍ അഫ്ഗാന്‍ പാര്‍ലമെന്റില്‍ മികച്ച പ്രകടനം ലഭിക്കാന്‍ സാധികുമെന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക