അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബുധന്‍, 3 ജൂലൈ 2013 (13:11 IST)
PTI
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയ്‌ക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്ന കമ്പനിയുടെ പരിസരത്താണ് സ്ഫോടനമുണ്ടായത്.

ഈ കമ്പനിയിലെ ജോലിക്കാരാണ് മരിച്ച ഇന്ത്യക്കാര്‍. ട്രക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് ശേഷം തീവ്രവാദികള്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് സയീദ് അക്ബറുദ്ദീന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക