അന്ന ചാപ്മാന് ‘ഹോട്ട്’ ക്ഷണം!

ബുധന്‍, 21 ജൂലൈ 2010 (14:36 IST)
യുഎസില്‍ നിന്ന് നാടുകടത്തിയ റഷ്യന്‍ ചാര സുന്ദരി അന്ന ചാപ്‌മാന് (28) ലോകത്തിലെ ഏറ്റവും വലിയ സെക്സ് സിനിമ കമ്പനിയുടെ ക്ഷണം! യുഎസിലെ വിവിഡ് എന്റര്‍ടെയിന്‍‌മെന്റ് എന്ന സിനിമ കമ്പനിയുടെ പ്രസിഡന്റ് ചാപ്‌മാന്റെ യുഎസ് അഭിഭാഷകന് അയച്ച കത്തിലാണ് അവരെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഇത്രകാലം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ‘ഹോട്ട്’ ചാരവനിതയായ അന്ന തീര്‍ച്ചയായും മാധ്യമങ്ങളുടെയും ഇഷ്ട താരമാണെന്ന് വിവിഡ് എന്റര്‍ടെയിന്‍‌മെന്റ് പ്രസിഡന്റ് സ്റ്റീവന്‍ ഹിര്‍ഷ് കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നു. ചാരവൃത്തിയില്‍ അത്രമെച്ചമൊന്നും അല്ല എങ്കിലും അവര്‍ക്ക് തങ്ങളുടെ അടുത്ത സിനിമകളില്‍ ഞെട്ടിക്കുന്ന വേഷങ്ങള്‍ ചെയ്യാനാവും എന്നും കത്തില്‍ പറയുന്നു.

ചാപ്മാന് താല്പര്യമാണെങ്കില്‍ തങ്ങളുടെ എറ്റവും മികച്ച സംവിധായകനായ ബി സ്കോവിനെ റഷ്യയിലേക്ക് അയക്കാന്‍ ഒരുക്കമാണെന്നും ഹിര്‍ഷിന്റെ കത്തില്‍ പറയുന്നു. ചാപ്മാന്റെ അര്‍ദ്ധ നഗ്ന ഫോട്ടോകളും ചൂടന്‍ പ്രണയ കഥകളും അവരെ ലോകമെമ്പാടുമുള്ള ടാബ്ലോയിഡുകളുടെ ഇഷ്ട താരമാക്കി മാറ്റിയിരുന്നു.

തന്റെ കഥകള്‍ വെളിപ്പെടുത്താനായി അന്ന ചാപ്മാന്‍ മാധ്യമങ്ങളോട് 2.5 ലക്ഷം ഡോളര്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക