അഗ്നിപര്‍വ്വത സ്ഫോടനത്തിനുശേഷം ജപ്പാനില്‍ പുതിയ ദ്വീപ് ഉയര്‍ന്നു
വെള്ളി, 22 നവംബര്‍ 2013 (14:18 IST)
PRO
ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്നു കടലില്‍ ചെറുദ്വീപ് ഉയര്‍ന്നു. 200 ചതുരശ്രമീറ്റര്‍ മാത്രം വ്യാസമുള്ളതാണു ദ്വീപ്. 'പുതിയ ദ്വീപ് ചിലപ്പോള്‍ തനിയെ ഇല്ലാതായേക്കാം.
ബോനിന്‍ എന്നു വിളിക്കുന്ന, ചെറിയ മനുഷ്യവാസമില്ലാത്ത ദ്വീപിനു സമീപമാണു പുതിയ ദ്വീപിന്റെ ഉദയം. അതുപോലെ സ്ഥിരമായി നിലനില്‍ക്കാനുള്ള സാധ്യതയുമുണ്ട്. ഇതു സംബന്ധിച്ചു പഠനം നടത്തുന്ന വിദഗ്ധര്‍ വിശദീകരിച്ചു. 1970കളുടെ മധ്യത്തിലാണ് ഈ മേഖലയില്‍ നേരത്തേ അഗ്നിപര്‍വത സ്ഫോടനമുണ്ടായത്.
അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്നു കനത്ത പുകപടലവും ചാരവും പാറകളും ഉയരുന്നുണ്ടെന്നു തീരസംരക്ഷണസേന മുന്നറിയിപ്പു നല്‍കി.