അംബാസഡറുടെ കൊല: ഒബാമ നടപടി ആവശ്യപ്പെട്ടു

വ്യാഴം, 13 സെപ്‌റ്റംബര്‍ 2012 (12:20 IST)
PRO
PRO
ലിബിയയിലെ യു എസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ട സംഭവത്തില്‍ നിയമ നടപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്നാല്‍ യുഎസ്-ലിബിയ ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന യു എസ് ചിത്രം നിരോധിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള
അക്രമത്തിനിടെയാണ് അംബാസഡര്‍ കൊല്ലപ്പെട്ടത്. അംബാസഡര്‍ക്ക് പുറമെ മൂന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

സംഭവത്തെ ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും അപലപിച്ചു. വിവിധരാജ്യങ്ങളിലെ അംബാസഡര്‍മാരുടെ സുരക്ഷ യു എസ് ശക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക