ശമ്പളം കൂട്ടാം: കഴിവ് തെളിയിക്ക്

PROPRO
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടവും ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിച്ചു എന്നതൊക്കെ പഴങ്കഥ. ശമ്പളം കൂട്ടണമെങ്കില്‍ ആദ്യം ക്ലബ്ബിനോടുള്ള ബാധ്യതയും വിശ്വസ്തതയും തെളിയിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോര്‍ച്ചുഗീസ്താരം ക്രിസ്ത്യാനോയോട് ആവശ്യപ്പെട്ടു.

റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജ്ജ് മെന്‍ഡെസ് റെഡ് ഡെവിള്‍ തലവനുമായി കഴിഞ്ഞ ദിവസം നടത്തിയ പുതിയ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ക്ലബ്ബ് താരത്തിനോട് വിശ്വാസ്യത തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ ആഴ്ചതോറും പോര്‍ച്ചുഗീസ് താരത്തിനു നല്‍കുന്നത് 120,000 പൌണ്ടാണ്.

ഈ സീസണില്‍ നിറം മങ്ങിയ പ്രകടനം നടത്തുന്ന ക്രിസ്ത്യാനൊ കാര്യമായി ഗോളടിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. കഴിഞ്ഞ സീസണില്‍ 42 ഗോളിലധികം നേടിയ ശേഷമാണ് ഈ സീസണില്‍ പോര്‍ച്ചുഗീസ് താരം ഗോള്‍ വരള്‍ച്ച നേരിടുന്നത്.

എന്നാല്‍ ഇപ്പോഴും ഏറ്റവും റെറ്റ് ചെയ്യപ്പെടുന്ന താരങ്ങളില്‍ ഒരാളായ ക്രിസ്ത്യാനോയ്ക്ക് പുതിയ ട്രാന്‍സ്ഫര്‍ വിപണിയില്‍ മാര്‍ക്കറ്റ് ഉണ്ടെങ്കിലും കഴിഞ്ഞ സീസണിലെ പോലെ താരത്തിനായി റയല്‍ മാഡ്രിഡിനെ പോലെയുള്ള ക്ലബ്ബുകള്‍ ശക്തമായ പിടിവലി ഒട്ടു നടത്തുന്നുമില്ല.

പിടിച്കു നില്‍ക്കാന്‍ പാടുപെടുന്ന റയല്‍ മാഡ്രിഡ് ഒരു പുതിയ ക്രിസ്ത്യാനോയെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. അലിപിയോ ബ്രന്‍ഡാവോ എന്ന താരത്തിനു പിന്നാലെയാണ് റയല്‍. പുതിയ ക്രിസ്ത്യാനോയെ ഈ 16 കാരനില്‍ കണ്ടെത്തുകയാണ് റയല്‍ മാഡ്രിഡ്.

വെബ്ദുനിയ വായിക്കുക