ബെക്കാം കുറ്റാന്വേഷകന്‍

PROPRO
സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളിലെ നായികയെയും നായകനെയുമാണ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമും പോപ്പ് ഗായികയായ ഭാര്യ വിക്ടോറിയയും അനുസ്മരിപ്പിക്കുക.

ഇപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റ് ജോഡികളായ ഇരുവരും കോമിക് കഥയിലെയും നായികാ നായകന്‍മാരായും മാറി.

സ്പൈഡര്‍മാന്‍ പ്രതിഭ സ്റ്റാന്‍ ലീയാണ് ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കാര്‍ട്ടൂണ്‍ കഥയൊരുക്കുന്നത്.
എക്സ് മാന്‍, അയണ്‍ മാന്‍, ദി ഹള്‍ക്ക് തുടങ്ങിയ പാത്ര സൃഷ്ടിയിലൂടെ ലോകത്തെങ്ങും പ്രശസ്തനാണ് ലീ.

ഇരുവരെയും കുറ്റകൃത്യങ്ങള്‍ തടയുന്ന കിടിലന്‍ ജോഡികളാക്കിയാണ് അവതരിപ്പിക്കുന്നത്. ബെക്കാമിനെ സ്റ്റാന്‍ ലീ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഇതൊരു മഹത്തായ ഷോ ആയിരിക്കും എന്ന് തന്നെ സ്റ്റാന്‍ ലീ കരുതുന്നു.

വെബ്ദുനിയ വായിക്കുക