ഫുട്ബോള്‍ രാജാവ് പെലെ ഉള്‍പ്പെടുന്ന 1970 ലെ ലോകകപ്പ് കിരീടം നേടിയ ബ്രസീല്‍ ടീം എക്കാലത്തെയും മികച്ച ഫുട്ബോള്‍ ടീം. വേള്‍ഡ് സോക്കര്‍ മാസിക സംഘടിപ്പിച്ച ആഗോള വോട്ടിംഗിലാണ് എഴുപതുകളിലെ ബ്രസീല്‍ ടീം ഒന്നാമതെത്തിയത്. കളിയേക്കാള്‍ ഉപരി ഫുട്ബോള്‍ ഒരു സംസ്ക്കാരമായ ബ്രസീലിന്‍റെ എഴുപതുകളിലെ ടീം സൌന്ദര്യമുള്ള കളിയാണ് പുറത്തെടുത്തതെന്ന് വിദഗ്‌ദര്‍ വിലയിരുത്തുന്നു.
1954 ലെ മാന്ത്രിക മഗ്യാറുകള്‍ എന്നറിയപ്പെട്ട ഫെറങ്ക് പുഷ്‌ക്കാസിന്‍റെ ഹംഗറിയാണ് രണ്ടാമത്തെ മികച്ച ടീം. 1974 ല്‍ പശ്ചിമ ജര്‍മ്മനിയോട് ഫൈനലില്‍ പരാജയമടഞ്ഞ ഡച്ചു ടീം മൂന്നാമത്തെ മികച്ച ടീമായി. 1989-90 കളിലെ എ സി മിലാന്‍ ടീമുകളില്‍ നാലാമതും ക്ലബ്ബുകളുടെ നിരയില്‍ ഒന്നാമതും എത്തി. സ്പാനിഷ് ചാമ്പ്യന്‍മാരായ റയല്‍ ടീമുകളില്‍ ആറാമനായി
മെക്‍സിക്കോയില്‍ നടന്ന ഇതേ ലോകകപ്പില്‍ പശ്ചിമ ജര്‍മ്മനിയും ഇറ്റലിയും തമ്മില്‍ നടന്ന മത്സരമാണ് മികച്ച കളി. അധികസമയവും പിന്നിട്ട മത്സരത്തില്‍ ഇറ്റലി 4-3 നു ജര്‍മ്മനിയെ കീഴടക്കി. രണ്ടാമത്തെ മികച്ച മത്സരം 2005 ലെ ചാമ്പ്യന്‍സ് ലീഗ് സെമിയാണ് ലിവര്‍പൂളും എ സി മിലാനുമായിരുന്നു ടീമുകള്‍. ഈ മത്സരത്തിനു പിന്നില്‍ 1960 ല്‍ റയല്‍ ജയിച്ച യൂറോപ്യന്‍ കപ്പ് ഫൈനല്‍ സ്ഥാനം പിടിച്ചു.
മികച്ച ഗോള്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റീനയ്‌ക്കു വേണ്ടി ഫുട്ബോള്‍ മാന്ത്രികന്‍ മറഡോണ 1986 ലോകകപ്പില്‍ നേടിയതാണ്. ഇംഗ്ലണ്ടിന്‍റെ അഞ്ചു പ്രതിരോധക്കാരെയും ഗോളിയെയും വെട്ടിച്ച് രണ്ടാം ഗോള്‍ ക്വാര്‍ട്ടറിലാണ് മറഡോണ നേടിയത്.
മറഡോണയുടെ പിന്നില്‍ സോവ്യറ്റു യൂണിയനെതിരെ ഹോളണ്ടിനായി മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ നേടിയ ഗോളാണ് രണ്ടാമത്. 1988 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടയിലായിരുന്നു ഈ ഗോള്‍. 2002 ചാമ്പ്യന്‍സ് ലീഗില്‍ സിദാന്‍ റയലിനായി ബെയര്‍ ലവര്‍കൂസനെതിരെ നേടിയ ഗോള്‍ മൂന്നാമത്തെ മികച്ച ഗോളാണ്.