ഹാമില്‍ട്ടണ്‍ ആക്രമിക്കപ്പെടുന്നു

PROPRO
കായിക രംഗത്തെ മാന്യതയുടെ മറുവശമായ വംശീയതയ്ക്ക് ബ്രിട്ടീഷ് എഫ് വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ വീണ്ടും വിധേയനായി. ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ ജയം നേടിയാല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാകുന്ന ഹാമില്‍ട്ടണെ ഉന്നം വച്ച് വംശീയ കമന്‍റുകള്‍ പ്രചരിക്കുകയാണ്.

കറുത്ത വര്‍ഗ്ഗക്കാരില്‍ നിന്നുള്ള ആദ്യ ഡ്രൈവറായ ഹാമില്‍ട്ടണ്‍ വംശീയമായി ആക്ഷേപിക്കപ്പെടുന്നത് ഒരു സ്പാനിഷ് വെബ്സൈറ്റിലാണ്. ആരാധകര്‍ക്ക് പ്രതീക്ഷകള്‍ അനുസരിച്ചുള്ള ഇമേജുകള്‍ സൈറ്റിലെ സര്‍ക്യൂട്ട് മാപ്പിലേക്ക് കമ്പ്യൂട്ടര്‍ വഴി പ്രസിദ്ധപ്പെടുത്താവുന്ന സംവിധാനമാണ് സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്.

വെബ്സൈറ്റില്‍ കയറുന്ന ആള്‍ക്കാര്‍ക്ക് അവര്‍ക്ക് താല്പര്യമില്ലാത്ത കാറുകള്‍ സര്‍ക്യൂട്ട് മാപ്പില്‍ എവിടെ വേണമെങ്കിലും പഞ്ചറാക്കി ചിത്രീകരിക്കാം. ഈ സ്ഥലത്ത് ഒരു കമന്‍റും നല്‍കണം.

ഈ വെബ്സൈറ്റില്‍ ചിലര്‍ ഹാമില്‍ട്ടണെ തികച്ചും അശ്ലീലമാക്കി ചിത്രീകരിച്ചിരിക്കുമ്പോള്‍ മറ്റ് ചിലര്‍ താരത്തിന്‍റെ നിറത്തെയാണ് ലക്‍ഷ്യമിടുന്നു. ഹാമില്‍ട്ടണെതിരെ സൈറ്റില്‍ വന്ന ഒരു സന്ദേശം ഇങ്ങനെയായിരുന്നു ‘സങ്കര സന്തതി സ്വന്തം കാറിനുള്ളില്‍ തുലഞ്ഞുപോകണം’. ‘ആദ്യ പിറ്റ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ തന്നെ നിന്‍റെ അച്ഛന്‍റെ മുകളില്‍ കൂടി കയറി ഇറങ്ങാന്‍ ആശംസിക്കുന്നു.’ എന്നാണ് മറ്റൊന്ന്.

സ്പാനിഷ് ഡ്രൈവറായ ഫെര്‍ണാണ്ടോ അലോണ്‍സോയുമായി മക്‍ലാറനില്‍ ഉണ്ടായ പ്രശ്നങ്ങളാണ് ഹാമില്‍ട്ടണെ സ്പാനിഷ് വിരോധിയാക്കാന്‍ കാരണമെന്ന് സംഭവം അന്വേഷിക്കുന്ന സ്പെയിന്‍ പൊലീസ് പറയുന്നു. വെബ്സൈറ്റിനെ ശക്തമായി അപലപിച്ചിരിക്കുക ആണ് എഫ് ഐ എയും ടീമായ മക്‍ലാറനും

ഹാമില്‍ട്ടണെതിരെ വംശീയ ആക്ഷേപം വരുന്നത് ഇതാദ്യമല്ല. പുതിയ സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ബാഴ്സിലോണയില്‍ നടന്ന പരിശീലന മത്സരത്തിലും ഹാമില്‍ട്ടണ് വംശീയാക്ഷേപം സഹിക്കേണ്ടി വന്നിരുന്നു.

വെബ്ദുനിയ വായിക്കുക