ഷറപോവ കാമുകനെ കണ്ടെത്തി!

PROPRO
ടെന്നീസ് സുന്ദരി മരിയാ ഷറപോവയുടെ ആരാധകരായ പുരുഷന്‍‌മാര്‍ ഒന്നു ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഇനി സ്വപ്നസുന്ദരിയക്കാന്‍ മറ്റൊരു താരത്തിനു പിന്നാലെ പോകാം. ലോകത്തുടനീളമുള്ള പുരുഷ കേസരികള്‍ ഒരു ഇടം കണ്ടെത്താന്‍ കൊതിക്കുന്ന ഷറ പറവയുടെ മനസ്സില്‍ ഒരാള്‍ കൂട് കൂട്ടിയിരിക്കുന്നത്രേ.

സൌന്ദര്യം കൊണ്ടും മികവ് കൊണ്ടും ആരാധകരെ കയ്യിലെടുത്ത ലോക ഒന്നാം നമ്പര്‍ താരമായിരുന്ന റഷ്യന്‍ ടെന്നീസ് സുന്ദരി തന്നെയാണ് ഉള്ളിലിരിപ്പ് ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്. വിദേശ ഗോസിപ്പ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് ആ ഭാഗ്യവാന്‍ ചാര്‍ളി എബേര്‍സോളാണെന്ന് കേള്‍ക്കുന്നു.

ചാര്‍ളിയെ കുറിച്ച് അധികം ആരും കേള്‍ക്കാനിടയില്ല. എന്നാല്‍ താര സുന്ദരിയുടെ കാമുക പിതാവിനെ പറഞ്ഞാല്‍ അറിയും, ടെലിവിഷന്‍ നെറ്റ് വര്‍ക്കായ എന്‍ബിസിയുടെ തലവന്‍റേ പുത്രനാണ് ചാര്‍ലി. ഇരുവരും കഴിഞ്ഞയാഴ്ച മാക്സ് അസ്രിയാ 2009 സ്പ്രിംഗ് കളക്ഷന്‍ ഫാഷന്‍ വീക്കില്‍ വച്ചാണ് കാര്യം പറഞ്ഞത്.

തോളിലെ പരുക്ക് മൂലം ടെന്നീസില്‍ സംഭവിച്ച ചെറിയ ഇടവേളയില്‍ വച്ചാണ് റഷ്യന്‍ സുന്ദരി തന്‍റെ പുരുഷനെ കണ്ടെത്തിയത് എന്നും മാധ്യമങ്ങള്‍ പറയുന്നു. നേരത്തേ അമേരിക്കന്‍ പുരുഷ താരം ആന്‍ഡി റോഡിക്കുമായി ബന്ധപ്പെട്ടും താരത്തിന്‍റെ പേരുകള്‍ ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

റഷ്യയുടെ ഈ മധുര 21 കാരി ഒന്നാം നമ്പര്‍ സ്ഥാനത്തില്‍ നിന്നും പുറത്തായത് തുടര്‍ച്ചയായി ഏതാനും ടൂ‍ര്‍ണമെന്‍റുകള്‍ പരാജയപ്പെട്ടതോടെയാണ്.

ടെന്നീസിലേക്ക് ഷറപോവ രംഗ പ്രവേശം ചെയ്യുമ്പോള്‍ അന്നാ കൂര്‍ണിക്കോവ വന്നത് പോലെ തന്നെ ഗ്ലാമറുമായി അല്പ സമയം കളത്തില്‍ നിന്ന ശേഷം പതിയെ കെട്ടടങ്ങും എന്നായിരുന്നു ഷറപോവയെ കുറിച്ച് വിമര്‍ശകര്‍ പറഞ്ഞു പരത്തിയിരുന്നത്. എന്നാല്‍ ആദ്യ വിംബിള്‍ഡന്‍ നേടിയതോടെ വിമര്‍ശകര്‍ വായടച്ചു.

വെബ്ദുനിയ വായിക്കുക