മാര്‍ട്ടിന്‍ ജോള്‍ പുറത്ത്

വെള്ളി, 26 ഒക്‌ടോബര്‍ 2007 (18:23 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു പരിശീലകന്‍റെ കൂടി തൊപ്പി തെറിച്ചു.ടോട്ടന്‍ഹാം മാനേജര്‍ മാര്‍ട്ടിന്‍ ജോളിനാണ് യുവേഫ കപ്പിനിടയില്‍ സ്ഥാനം നഷടപ്പെട്ടിരിക്കുന്നത്.

ടോട്ടന്‍ഹാമിന് ഈ സീസണില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയം കണ്ടെത്താനായുള്ളു എന്നതാണ് ജോളിന് വിനയായത്.എന്നാല്‍ പരാജയത്തിനിടയിലും 17 ഗോളുകള്‍ കണ്ടെത്താന്‍ ടീമിനായിരുന്നു.മാര്‍ട്ടിന്‍ ജോളിനോടും ഒന്നാം ടീം കോച്ച് ക്രിസ് ഹഗ്ടണോടും സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടതായി ടോട്ടന്‍ഹാം മാനേജ്മെന്‍റാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ജാക്വസ് സാന്‍റിനിക്ക് പകരം 2004 നവംബറില്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജോളിന് ഇംഗ്ലണ്ടിലെ വമ്പന്‍മാര്‍ക്ക് മുന്നില്‍ ഒരു വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.കഴിഞ്ഞ രണ്ടു സീസണുകളിലും അഞ്ചാം സ്ഥാനം മാത്രമാണ് ടോട്ടന്‍ഹാമിന് നേടാന്‍ കഴിഞ്ഞത്.

ടീമിന്‍റെ പ്രകടനത്തിന്‍റെ വെളിച്ചത്തില്‍ ഈ തീരുമാനം മനസിലാക്കാന്‍ സാധിക്കുമെന്നും ഏറെ പ്രത്യേകതയുള്ള ക്ലബ്ബാണ് ടോട്ടന്‍ഹാം എന്നും ജോള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക