പ്രണയത്തിനു ഭാഷയില്ലെന്നത് തത്വ ശാസ്ത്രമാണെങ്കിലും പ്രണയത്തിനു ഭാഷ ഒരു തടസ്സമാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ മനസ്സിലായി. കൊളംബിയക്കാരി എലീസാ സാഞ്ചസിനെ വളയ്ക്കാനുള്ള ക്രിസ്ത്യാനോയുടെ ശ്രമം പൊളിഞ്ഞത് ഭാഷ കാരണമായിരുന്നു.
ലോസ് ഏഞ്ചത്സില്‍ പ്രീമിയര്‍ ലീഗിനിടയിലെ അവധിക്കാലത്തിനായി എത്തിയ താരം കൊളംബിയക്കാരിയെ കണ്ടുമുട്ടിയത് ഒരു ബീച്ചില്‍ വച്ചായിരുന്നു. ബാത്തിംഗ് ഷോട്സ് ധരിച്ച് എണ്ണ ഒഴുകുന്ന ശരീരവുമായി സൂര്യനെ നോക്കി കിടക്കുകയായിരുന്നു ക്രിസ്ത്യാനോ. എന്നാല്‍ താരം ആരാണെന്ന് ഊഹിക്കാന്‍ പോലുമാകാതിരുന്ന എലീസയ്ക്ക് റൊണാള്‍ഡോയില്‍ ഒരു വശപ്പിശക് തോന്നുക കൂടി ചെയ്തു.
തന്നോട് സമീപിച്ച് അടുക്കാന്‍ ശ്രമിച്ച താരത്തെ ഒരിക്കല്‍ പോലും തിരിച്ചറിയാതെ പോയ എലീസയ്ക്ക് അദ്ദേഹത്തിന്‍റെ ഭാഷയും പിടികിട്ടിയില്ല. ഇംഗ്ലീഷ് അറിയില്ലാത്ത നായിക സോറി എന്ന് മാത്രം പറഞ്ഞ ശേഷം ഓടിപ്പൊക്കളഞ്ഞു. സാഞ്ചസിനെ ഉദ്ധരിച്ച് സണ്‍ ദിനപ്പത്രം പറയുന്നു.
അനേകം പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നു ക്രിസ്ത്യാനോയെ കുറിച്ച് എലീസ മനസ്സിലാക്കിയത് വീട്ടില്‍ ചെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ കളി കണ്ടപ്പോള്‍ മാത്രമായിരുന്നത്രെ. അപ്പോഴാണത്രേ സുന്ദരിക്ക് നഷ്ടമായ വിലപ്പെട്ട പ്രണയത്തെ കുറിച്ച ശരിയായ ബോധം വന്നത്. അതേ സമയം കഴിഞ്ഞയാഴ്ചയെല്ലാം സ്പാനിഷ് മോഡല്‍ നരെയ്ഡാ ഗെല്ലാര്‍ഡോയ്ക്ക് നിരാശയ്ക്ക് കാരണവും വ്യക്തമായത് ഇപ്പോഴാണ്.