ഫുട്ബോള്‍ പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ മറ്റാരെക്കാളും തമ്മില്‍ മത്സരിക്കുന്ന അര്‍ജന്‍റീനാ ബ്രസീല്‍ ടീമുകളില്‍ അര്‍ജന്‍റീനയ്‌ക്ക് അല്‍പ്പം മുന്‍ തൂക്കമുണ്ട്. ലോകകപ്പില്‍ രണ്ടാം റൌണ്ടില്‍ പുറത്തായതോ കോപ്പാ അമേരിക്കന്‍ ഫുട്ബോളില്‍ ബ്രസീലിനോട് 3-0 നു തകര്‍ന്നു പോയതോ അര്‍ജന്‍റീനയുടെ ഫുട്ബോള്‍ പ്രതിഭയെ തടയുന്നില്ല.
അടുത്ത കാലത്തായി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പിന്‍ ബലത്തില്‍ ഈ വിജയങ്ങള്‍ അര്‍ജന്‍റീനയെ ഒന്നാമതാക്കിയിരിക്കുന്ന ഫിഫാ റാങ്കിംഗ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. ബ്രസീലിന്‍റെ കയ്യില്‍ നിന്നും വേദനിപ്പിക്കുന്ന ചില അനുഭവങ്ങള്‍ ഉണ്ടായെങ്കിലും അര്‍ജന്‍റീന അര്‍ജന്‍റീന തന്നെ.
ഇറ്റലിയേയും ജര്‍മ്മനിയേയും ഫ്രാന്‍സിനേയും ബ്രസീലിനേയുമെല്ലാം തകര്‍ത്താണ് അര്‍ജന്‍റീന ഒന്നാം സ്ഥാനത്തേക്ക് കയറിയത്. അയല്‍ക്കാരും മുഖ്യ ശത്രുക്കളുമായ ബ്രസീലിനെ 21 പോയിന്‍റു പിന്നില്‍ രണ്ടാം സ്ഥാനത്തേക്കു ചവുട്ടിത്താഴ്ത്തി. 1523 പോയിന്‍റു അര്‍ജന്‍റീന നേടി. ബ്രസീലിനു 1502 പോയിന്‍റും ഇറ്റലിക്ക് 1498 പോയിന്‍റുമുണ്ട്.
മൂന്നാം സ്ഥാനക്കാരായ ഇറ്റലി ബ്രസീലിനേക്കാള്‍ നാലു പോയിന്‍റു പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാന്ത്ത് സ്പെയിനും അഞ്ചാം സ്ഥാനത്ത് ജര്‍മ്മനിയും നില്‍ക്കുന്നു. യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളിലെ മികവാണ് സ്പെയിനെ ഫുട്ബോള്‍ ഭൂപടത്തില്‍ നാലാമതെത്തിച്ചത്. യോഗ്യതാ മത്സരങ്ങളുടെ തോളേറി ചെക്ക് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിനു പെരുമ നിലനിര്‍ത്താനായില്ല. ഫ്രാന്‍സ് മൂന്നു സ്ഥാനം താഴേക്ക് പതിച്ച് ഏഴാം സ്ഥാനത്തായി. പോര്‍ച്ചുഗല്‍ എട്ടാം സ്ഥാനത്തു തുടരുന്നു. ഏഴാം സ്ഥാനത്തായിരുന്ന ഓറഞ്ചു കുപ്പായക്കാര്‍ നെതര്‍ലണ്ട് ഒമ്പതാം സ്ഥാനത്തേക്ക് പ്രവേശിച്ചു. ക്രൊയേഷ്യ ആദ്യ പത്തില്‍ തിരിച്ചെത്തി.
യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഗ്രീസ് 11 ലാണ്. അടുത്ത യൂറോയില്‍ യോഗ്യത നേടാനാകാതെ പോയ ഇംഗ്ലണ്ട് ആദ്യ 10 ല്‍ നിന്നും വീണു പോയി. 12 ലാണ് ഇംഗ്ലണ്ട് ഇപ്പോള്‍. ഏഷ്യയിലെ മിടുക്കന്‍മാരായ ജപ്പാന്‍ 33 ലാണ്. ഇറാന്‍ 40 ലും കൊറിയാ റിപ്പബ്ലിക്ക് 42 ലും നില്‍ക്കുന്നു.
അതേ സമയം നെഹ്‌റു കപ്പ് ജേതാക്കളായ 162 പോയിന്‍റൂള്ള ഇന്ത്യ 145 ല്‍ തുടരുകയാണ്. അയല്‍ക്കാരായ പാകിസ്ഥാന്‍ 166 ലും ബംഗ്ലാദേശ് 173 ലും നില്‍ക്കുന്നു. ആഫ്രിക്കന്‍ ടീമുകളില്‍ നൈജീരിയ 20 ലും കാമറൂണ്‍ 24 ലും നില്‍ക്കുന്നു. ഐവറി കോസ്റ്റ് 37 സെനഗല്‍ 38 ലുമാണ് ഘാന 43 ല്‍.