രുചിയിൽ കേമൻ ഈന്തപ്പഴം അച്ചാർ !

ശനി, 24 നവം‌ബര്‍ 2018 (15:26 IST)
ഈന്തപ്പഴം അച്ചാർ, മലബാറിലെ കല്യാണ വീടുകളിൽ ഇപ്പോൾ ഇതാണ് ട്രൻഡ്. അൽ‌പം മധുരവും പുളിയും എരിവുമെല്ലാം ഇടകലർന്ന ഈന്തപ്പഴം അച്ചാറിന്റെ രുചി എല്ലാവർക്കും ഇഷ്ടമാണ് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന സിംപിളായ ഒരു അച്ചാറാണ് ഈന്തപ്പഴം അച്ചാർ. ചോറിനൊപ്പം കൂട്ടാൻ ഇത് വീട്ടിലുണ്ടാക്കിയാലോ ?
 
ഈന്തപ്പഴം അച്ചാർ ഉണ്ടാക്കാൻ വേണ്ട ചേരുവകൽ തയ്യാറാക്കി വക്കാം
 
ഇന്തപ്പഴം കനം കുറഞ്ഞ് നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്
വറ്റല്‍മുളക് (ഉള്ളിലെ അരികളഞ്ഞത്) - പത്ത് എണ്ണം 
കടുക് - അര ടീസ്പൂണ്‍
വെളുത്തുള്ളി - ആറ് അല്ലി
നല്ലെണ്ണ - രണ്ടു ടേബിൾ സ്പൂണ്‍
വിനാഗിരി - അരക്കപ്പ്
ഉപ്പ് - പാകത്തിന്
ശര്‍ക്കര (ചീകിയത്) - രണ്ട് ടേബിൾ സ്പൂണ്‍
 
ഇനി ഈന്തപ്പഴം അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം  
 
കുരുകളഞ്ഞ വറ്റൽമുളകും വെളുത്തുള്ളിയും നന്നായി അരച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിച്ച് വറ്റൽ അരപ്പ് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഈന്തപ്പഴംകൂടി  ചേർത്ത് നന്നായി വഴറ്റുക.
 
ഇനി വിനാഗിരിയും ഉപ്പും ചേർത്തിളക്കാം. ഉപ്പിന്റെ അളവ് കൃത്യമായിരിക്കണം. ഇവ ചേർത്തതിന് പിന്നാലെതന്നെ ചീകിവച്ചിരിക്കുന്ന ശർക്കരയും ചേർക്കണം. ഇത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഈന്തപ്പഴം അച്ചാർ തയ്യാർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍