‘റഫ്യൂജി‘തുര്‍ക്കിയുടെ കണ്ണാടി

ബുധന്‍, 17 ഡിസം‌ബര്‍ 2008 (12:44 IST)
PROPRO
രാജ്യത്തിന്‍റെ സമ്പത്ത്‌ ഭൂരിഭാഗത്തിന്‌ തുല്യമായി വിഭജിക്കപ്പെടുന്നതാണ്‌ ജനാധിപത്യമെന്ന്‌ തുര്‍ക്കി സംവിധായകന്‍ റെസ്‌ സെലാക്‌.

വളരെക്കാലമായി നിലനില്‍ക്കുന്ന തുര്‍ക്കി ജനതയുടെ വംശീയ പ്രശ്‌നങ്ങള്‍ റഫ്യൂജിയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ അര്‍ത്ഥതലങ്ങളും പ്രമേയത്തിനുണ്ട്‌.

സാംസ്‌കാരിക അധീശത്വത്തിനെതിരെ എന്തു ചെയ്യാനാകുമെന്നാണ്‌ റെഫ്യൂജിയിലൂടെ ശ്രമിച്ചത്‌. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഈ പ്രശ്‌നത്തിന്‍റെ ആഴം വേഗം തിരിച്ചറിയാനാകുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മീറ്റ്‌ ദ ഡയറക്‌ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സെലക്‌.


ലോകത്തിന്‍റെ വിഭവങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ ചൂഷണം ചെയ്യുന്നു. ഈ അസമത്വത്തിനെതിരെ മറ്റ്‌ രാജ്യങ്ങള്‍ അവര്‍ക്കെതിരെ തിരിയുന്നു.

സംരക്ഷിത മേഖലകളിലേക്ക്‌ കുടിയേറാതെ സ്വന്തം രാജ്യങ്ങളില്‍ തന്നെ അവര്‍ ഒതുങ്ങണമെന്ന്‌ സെലിക്‌ അഭിപ്രായപ്പെട്ടു.

മുതലാളിത്തം ശ്രീലങ്കന്‍ സിനിമയെ തകര്‍ച്ചയിലേക്ക്‌ നയിക്കുന്നതായി ആകാശകുസുമത്തിന്‍റെ സംവിധായകനായ പ്രസന്ന വിതംഗയെ അഭിപ്രായപ്പെട്ടു. ബോളിവുഡ്‌ സിനിമയുമായാണ്‌ ശ്രീലങ്കന്‍ സിനിമകളെ ജനങ്ങള്‍ താരതമ്യം ചെയ്യുന്നത്‌.

വെബ്ദുനിയ വായിക്കുക