‘ജനറല്‍‌സ് സണ്‍’ കൊറിയ പോരാടുന്നു

Webdunia
PROPRO
സമകാലീനമായ എട്ടു സിനിമകളാണ് കൊറിയന്‍ സിനിമാ സംവിധായകനായ ഇം ക്വോണ്‍ തായേക്കിന്‍റേതായി ചലച്ചിത്രമേളയില്‍ എത്തിയിരിക്കുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്നവരും തായേക്കിലെ സംവിധായക പ്രതിഭയേ തിരിച്ചറിയുന്നവരും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുക തന്നെ ചെയ്യുന്നു.

ജപ്പാന്‍ കോളനിവത്ക്കരണത്തിലെ കൊറിയന്‍ ദേശീയത പ്രതിപാദിക്കുന്ന അദ്ദേഹത്തിന്‍റെ ‘ജനറല്‍‌സ് സണ്‍’ പരമ്പരയിലെ ആദ്യ ചിത്രം അക്കാദമിക താല്പര്യമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നില്ലായിരിക്കാം. സംഭാഷണങ്ങള്‍ കുറച്ചു മാത്രം ഉപയോഗിച്ചു കഥ പറയുന്ന കലാമൂല്യമുള്ള സിനിമകളുടെ പതിവ് സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി 80 കളിലെ ആക്ഷന്‍ സിനിമകളുടെ മൂഡ് ഉണര്‍ത്തുന്ന ചിത്രം വാണിജ്യ ചിത്രങ്ങളുടെ പിന്തുടരലാണ് നല്‍കുന്നത്.

തെരുവില്‍ വളരേണ്ടി വരുന്ന കിം ഡു ഹാന്‍ ജോംഗ്രോ തെരുവുകള്‍ കയ്യടക്കാനുള്ള ജാപ്പനീസ് യാക്കൂബാക്കാക്കാരുടെ പോരാട്ടത്തെ ചെറുത്തു തോല്‍പ്പിക്കുന്നതും ജോംഗ്രോ ഗ്യാംഗിന്‍റെ തലവനായി തീരുന്നതുമാണ് പരമ്പരയിലെ ആദ്യ ചിത്രം പറയുന്നത്. തന്‍റെ പിതാവ് ജാപ്പനീസ് സൈന്യത്തിനെതിരെ പോരാടിയ ധീരനായ ഒരു ജനറലായിരുന്നെന്ന തിരിച്ചറിവാണ് അവനെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് തെരുവിലെ കൊറിയന്‍ ജനതയുടെ സംരകഷണ ചുമതലയിലേക്കും തെരുവിന്‍റെ നായക സ്ഥാനത്തേക്കും ഈ പോരാട്ടവീര്യം അവനെ എത്തിക്കുന്നു.

കൊറിയന്‍ പൈതൃകങ്ങള്‍, ബുദ്ധമത തത്വ ചിന്ത, ജപ്പാന്‍റെ കോളനി വത്‌ക്കരണത്തിലെ കൊറിയന്‍ ജനതയുടെ ധര്‍മ്മ സങ്കടങ്ങള്‍ ദേശീയതയ്‌ക്കുമേലുള്ള ജപ്പാന്‍റെകടന്നു കയറ്റത്തിലെ അമര്‍ഷം ചിത്രത്തിലൂടെ തായേക്ക് പറയാന്‍ ശ്രമിക്കുന്നത് ഇവയൊക്കെയാണ്. കിം ഡൂ ഹാന്‍റെ ജൈത്രയാത്ര പറയുന്ന ജനറല്‍‌സ്‌ സണ്‍ പരമ്പരയിലെ രണ്ടാം ഭാഗവും മേളയ്‌ക്കുണ്ട്

കൊറിയന്‍ ദേശീയതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ചിത്രം അക്കാദമിക തലത്തില്‍ കാണുന്ന പ്രേക്ഷകന്‍റെ മനശാസ്ത്രവുമായി സമരസപ്പെട്ടു പോകുന്നില്ലായിരിക്കാം. എന്നാല്‍ കൊറിയന്‍ ചലച്ചിത്ര രംഗത്ത് ജനകീയ സിനിമകളുടെ പ്രതിനിധിയായി ഒരു ദശകം പിന്നിട്ട ശേഷമായിരുന്നു കാലാമൂല്യമുള്ള സിനിമകളിലേക്ക് തായെക്ക് തിരിയുന്നത്. ഈ മാറ്റങ്ങളുടെ ആദ്യകാല ചിത്രങ്ങളില്‍ പെടുന്ന ഒന്നാണിതെന്ന് തിരിച്ചറിവ് ഈ ഇഛാഭംഗം മറികടക്കാന്‍ സഹായിക്കും.

വാണിജ്യ സിനിമയുടെ ഒരു അനുഭവം പ്രേക്ഷകരില്‍ ഉളവാക്കുന്നതാകാം ചിത്രത്തിനിടയില്‍ പ്രേക്ഷകര്‍ തീയറ്റര്‍ വിട്ടു പോകുന്ന കാഴ്ചകളും സജീവമായിരുന്നു. എന്നാല്‍ നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കൊറിയന്‍ സംവിധായകനായ ഇം ക്വോണ്‍ തയേക്കിന്‍റെ ചിത്രങ്ങള്‍ മലയാളിക്ക്‌ നേരിട്ട്‌ ഏറെ പരിയമില്ലെങ്കിലും എണ്‍പതുകള്‍ മുതല്‍ തയേക്കിന്‍റെ ചിത്രങ്ങളുടെ സ്വാധീനം മലയാളത്തിലും ഉണ്ടായിട്ടുണ്ട്‌. .

കൊറിയന്‍ ജനതയുടെ നഷ്ടപ്പെടലുകളും വീണ്ടെടുക്കലും പ്രതിപാദിക്കുന്ന തായേക്കിന്‍റെ ചിത്രങ്ങളില്‍ കൊറിയയുടെ രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹ്യ വിഷങ്ങളുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തുറക്കുന്നുണ്ട്. കോളനിവത്ക്കരണത്തിന്‍റെ ഫലമായി വിദേശ സ്വാധീനം വീണു പോയ കൊറിയന്‍ സിനിമയെ ദേശീയതയിലേക്ക് കൈപിടിച്ചു നടത്താന്‍ തായേക്ക് നടത്തിയ സംഭാവനകളാണ് ലോക സിനിമയും കൊറിയന്‍ സിനിമയും മാനിക്കുന്നത്.