വിധി വൈരുദ്ധ്യത്തിന്‍റെ ‘ബ്ലിസ്‘

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2007 (15:55 IST)
PRO
കൊലയാളിയാകേണ്ടവന്‍ രക്ഷകനായാല്‍ എങ്ങനെയിരിക്കും? ആ കഥയാണ് ‘ബ്ലിസ്‘ പറയുന്നത്. മെറിയം എന്ന യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുന്നു. ഗ്രാമത്തിലെ രീതിയനുസരിച്ച് അവളെ കൊന്നുകളഞ്ഞാല്‍ മാത്രമേ കുടുംബത്തിന്‍റെ നാണക്കേട് ഒഴിവാകൂ. ഈ ക്രൂരകൃത്യം ചെയ്യുവാന്‍ കെമാലെന്ന യുവാവിനെ ഏല്‍പ്പിക്കുന്നു.

എന്നാല്‍, അവസാന നിമിഷമയാള്‍ അവളെയും കൊണ്ട് കെമാല്‍ നാടു വിടുന്നു. പക്ഷേ ഗ്രാമത്തിലെ ഗുണ്ടകള്‍ അവരെ കൊല്ലാന്‍ പിന്തുടരുന്നു. ബോട്ടു യാത്രക്കിടയില്‍ ഇവര്‍ ഇര്‍ഫാനെന്ന വ്യക്തിയെ പരിചയപ്പെടുന്നു. അവരൊന്നിച്ച് മൂവരുടെയും ജീവിതങ്ങളയാകെ മാറ്റി മറിക്കുന്ന നീണ്ട യാത്ര തുടങ്ങുന്നു.

യൂറോപ്പിന്‍റെ രോഗിയെന്ന് അറിയപ്പെടുന്ന തുര്‍ക്കിയില്‍ നിന്നുള്ളതാണ് ഈ ചിത്രം. അബ്‌ദുള്ള ഓഗസാണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ടാലറ്റ് ബുലുവത്ത്, ഓസ്‌ഗു നാമല്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.